In what appears to be more concessions to the liquor lobby, the LDF government has decided to reduce the minimum distance to be maintained by bar hotels from objectionable sites-educational institutions, places of worship etc- to 50 metres from the existing 200 metres.
ബാറുകളുടെ ദൂര പരിധി കുറച്ച് സംസ്ഥാന സര്‍ക്കാരിന്റെ കൈവിട്ട കളി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികെ ബാറുകള്‍ സ്ഥാപിക്കാനുള്ള ദൂരപരിധി സര്‍ക്കാര്‍ അമ്പത് മീറ്ററാക്കി കുറച്ചു. നിലവില്‍ 200 മീറ്ററാണ് ദൂര പരിധി. 2011ല്‍ 200 മീറ്റര്‍ ആയിരുന്ന ദൂര പരിധിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ് , ഹെറിറ്റേജ് ഹോട്ടലുകള്‍ക്കാണ് ഇളവ്. അതേസമയം ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ ദൂര പരിധി 200 മീറ്ററായി തന്നെ തുടരും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പട്ടിക ജാതി, പട്ടിക വര്‍ഗ കോളനി എന്നിവയ്ക്ക് സമീപത്ത് ബാറുകള്‍ സ്ഥാപിക്കുമ്പോള്‍ 200 മീറ്റര്‍ അകലം പാലിക്കണമെന്നാണ് നിലവിലെ ചട്ടം. കള്ളു ഷാപ്പുകള്‍ക്ക് ഇത് 400 മീറ്റര്‍ ആണ്.